ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു ക്രിക്കറ്റ് പരമ്പര ഉടൻ തന്നെ നടക്കും എന്നാണ് പാകിസ്ഥാനിലെ ഇപ്പോഴത്തെ ചർച്ചകൾ. പാകിസ്ഥാനിലെ ഒരു പത്രത്തിൽ പി സി ബിയെ ഒരു അംഗത്തിനെ ഉദ്ധരിച്ച് നൽകിയ വാർത്തായിലാണ് ഇന്ത്യ പാകിസ്ഥാൻ പരമ്പരയ്ക്കു സാധ്യത ഉണ്ടെന്ന് പറഞ്ഞത്. ബി സി സി ഐ ഈ വാർത്ത നിഷേധിച്ചു എങ്കിലും ഇങ്ങനെ ഒരു പരമ്പര എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്ന് പാകിസ്ഥാൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദി പറഞ്ഞു. ഇന്ത്യക്കും പാകിസ്താനും ഇടയിലെ ക്രിക്കറ്റ് വളരെ പ്രധാനപ്പെട്ടത് ആണ് എന്ന് അഫ്രീദി പറയുന്നു.
ക്രിക്കറ്റ് രാഷ്ട്രീയത്തിൽ നിന്നമാറ്റി നിർത്തപ്പെട്ടണം. ക്രിക്കറ് കൊണ്ട് റരണ്ട് രാജ്യങ്ങള് തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തതാണ് ആകുമെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും അഫ്രീദി പറഞ്ഞു. സ്‌പോർട്‌സ് അങ്ങനെ ചെയ്തതായി മുൻ ഉദാഹരണങ്ങൾ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശ്രമിച്ചാൽ കാര്യങ്ങൾ മെച്ചപ്പെടും. അല്ലായെങ്കിൽ ഈ പ്രശ്നങ്ങൾ എപ്പോഴും അങ്ങനെ തുട്രയം എന്നും അഫ്രീദി പറഞ്ഞു. 2012-13 കാലഘട്ടത്തിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അവസാനമായി ഒരു പരമ്പര നടന്നത്.