അവസാനം ഇന്ത്യ പറഞ്ഞ സ്ഥലത്തു തന്നെ കാര്യങ്ങൾ എത്തുന്നു. പാകിസ്താൻ ആതിഥ്യം വഹിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല നേരത്തെ നിലപാട് എടുത്തിരുന്നു. ആദ്യ പാകിസ്താൻ ഇന്ത്യക്ക് എതിരെ രംഗത്ത് വന്നെങ്കിലും ഇപ്പോൾ അവർ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദികളിൽ നടത്താൻ തയ്യാറാണെന്ന് അറിയിച്ചു. ബാക്കി മത്സരങ്ങൾ പാകിസ്താനിൽ തന്നെ നടക്കും.
നിഷ്പക്ഷ വേദിയിൽ കളിക്കാമെന്ന നിർദ്ദേശം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോട് അറിയിച്ചതായി പിസിബി ചീഫ് നജാം സേത്തി വെള്ളിയാഴ്ച വെളിപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം കാരണം ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചത്. ഇന്ത്യ ഏഷ്യ കപ്പിന് വന്നില്ല എങ്കിൽ ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ല എന്നായിരുന്നു ആദ്യം പാകിസ്താന്റെ നിലപാട്.
ആറ് ടീമുകൾ ഉൾപ്പെടുന്ന ഏഷ്യാ കപ്പ് സെപ്തംബർ 2 മുതൽ 17 വരെ ആണ് നടക്കുക.