ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റം. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അക്സര്‍ പട്ടേല്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ സിറാജിനും കുല്‍ദീപിനും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്കിയ ഇന്ത്യന്‍ ടീമില്‍ നിന്ന് ഷഹ്ബാസ് നദീമും വാഷിംഗ്ടണ്‍ സുന്ദറും പുറത്ത് പോകുന്നു.
ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങള്‍ ഏറെയുണ്ട്. ജോഫ്രയ്ക്കും ജെയിംസ് ആന്‍ഡേഴ്സണും പകരം ടീമിലേക്ക് ഒല്ലി സ്റ്റോണും സ്റ്റുവര്‍ട് ബ്രോഡും എത്തുന്നു. ഡൊമിനിക് ബെസ്സിന് വിശ്രമം നല്കി ഇംഗ്ലണ്ട് മോയിന്‍ അലിയ്ക്ക് അവസരം നല്‍കുകയും ചെയ്തു. ജോസ് ബട്ലര്ക്ക് പകരം ബെന്‍ ഫോക്സും ഇംഗ്ലണ്ട് ടീമിലേക്ക് എത്തുന്നു. ഇതുള്‍പ്പെടെ നാല് മാറ്റമാണ് രണ്ടാം ടെസ്റ്റിലെ അന്തിമ ഇലവനില്‍ ഇംഗ്ലണ്ട് വരുത്തിയത്.
ഇന്ത്യ: : Rohit Sharma, Shubman Gill, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Axar Patel, Ravichandran Ashwin, Kuldeep Yadav, Ishant Sharma, Mohammed Siraj
ഇംഗ്ലണ്ട് : Rory Burns, Dominic Sibley, Daniel Lawrence, Joe Root(c), Ben Stokes, Ollie Pope, Ben Foakes(w), Moeen Ali, Stuart Broad, Jack Leach, Olly Stone