ഇന്ത്യ ന്യൂസിലാൻഡ് മത്സരം സൂപ്പർ ഓവേറിലേക്ക്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്നാം ടി20 മത്സരം സൂപ്പർ ഓവേറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് 6 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.

അവസാന ഓവറിൽ ജയിക്കാൻ 9 റൺസ് വേണ്ടിയിരുന്ന ന്യൂസിലാൻഡ് ആദ്യ പന്തിൽ സിക്സ് നേടിയെങ്കിലും തുടർന്ന് കെയ്ൻ വില്യംസന്റെയും റോസ് ടെയ്‌ലറുടെയും വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി മത്സരം സൂപ്പർ ഓവറിൽ എത്തിക്കുകയായിരുന്നു. അവസാന പന്തിൽ ന്യൂസിലാൻഡിനു ജയിക്കാൻ ഒരു റൺസ് വേണെമെന്നിരിക്കെയാണ് ഷമി ടെയ്‌ലരുടെ വിക്കറ്റ് വീഴ്ത്തി മത്സരം സൂപ്പർ ഓവറിൽ എത്തിച്ചത്.