ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ ഉടൻ

Newsroom

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനെ ഉടൻ തന്നെ എ ഐ എഫ് എഫ് പ്രഖ്യാപിക്കും. അധികം വൈകാതെ തീരുമാനമുണ്ടാകുമെന്ന് എ ഐ എഫ് എഫ് തന്നെയാണ് വ്യക്തമാക്കിയത്. പരിശീലകനാവാൻ അപേക്ഷ നൽകിയവരുടെ കൂട്ടത്തിൽ നിന്ന് ആരാകണം ഇന്ത്യയുടെ പരിശീലകൻ എന്ന് ഇതിനകം തന്നെ എ ഐ എഫ് എഫ് തീരുമാനം എടുത്തതായാണ് വിവരം. കഴിഞ്ഞ ലോകകപ്പിൽ ഒരു ടീമിനെ പരിശീലിപ്പിച്ചാ ആളാണ് പുതിയ പരിശീലകൻ എന്നും സൂചന ഉണ്ട്.

ഫ്രഞ്ച് പരിശീലകനായ റെയ്മണ്ട് ഡൊമനിക്ക്, പ്രസിദ്ധ പരിശീലകരായ ബിഗ് സാം, എറിക്സൺ, ആൽബർട്ടോ സെക്കറൂണി, മസിമിലിയാനോ എന്നിവരൊക്കെ ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇരുന്നൂറ്റി അമ്പതിൽ കൂടുതൽ പരിശീലകരിൽ നിന്ന് ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ ലഭിച്ചിരുന്നു. അതിൽ നിന്നാണ് പുതിയ പരിശീലകനെ ഇന്ത്യ തിരഞ്ഞെടുക്കുന്നത്. ഈ മാസം അവസാനിക്കും മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു.

ഏഷ്യൻ കപ്പ് കഴിഞ്ഞ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ സ്ഥാനമൊഴിഞ്ഞ ശേഷം ഇന്ത്യൻ ടീം പരിശീലകൻ ഇല്ലാതെ കഴിയുകയാണ്. കിംഗ്സ് കപ്പ് വരാനിരിക്കുന്നത് കൊണ്ട് പെട്ടെന്ന് തന്നെ ഇന്ത്യക്ക് പരിശീലകനെ നിയമിക്കേണ്ടതുണ്ട്.