50 കൊല്ലങ്ങള്‍ക്കിപ്പുറം ആ റെക്കോര്‍ഡ് ഇനി പഴങ്കഥ

Sports Correspondent

നാട്ടില്‍ പുലികളാണ് വിദേശത്ത് ഇന്ത്യ കടലാസ്സു പുലികളാകുന്ന പതിവ് കാഴ്ചയാണ് പൊതുവേ ഏറെക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റ് കാണുന്നത്. എന്നാല്‍ അതിനൊരു അപവാദമാണ് 2018ല്‍ കാണുന്നത്. ഇന്ത്യ ഏറ്റവും അധികം വിദേശ ടെസ്റ്റുകള്‍(ഏഷ്യയ്ക്ക് പുറത്ത്) വിജയിച്ച വര്‍ഷം കൂടിയാണ് 2018. ഓസ്ട്രേലിയയില്‍ അഡിലെയ്ഡിലും മെല്‍ബേണിലും വിജയം കുറിച്ച ഇന്ത്യ ഇതേ കലണ്ടര്‍ വര്‍ഷത്തില്‍ ജോഹാന്നസ്ബര്‍ഗിലും ട്രെന്റ് ബ്രിഡ്ജിലും വിജയം നേടിയിട്ടുണ്ട്.

1968ല്‍ ന്യൂസിലാണ്ടില്‍ നേടിയ മൂന്ന് വിജയങ്ങളാണ് ഇന്ത്യയുടെ സര്‍വ്വകാല റെക്കോര്‍ഡ്. 50 കൊല്ലങ്ങള്‍ക്കിപ്പുറം അന്നത്തെ ആ റെക്കോര്‍ഡ് ഇനി പഴങ്കഥയാകുകയാണ്.