ദക്ഷിണാഫ്രിക്കൻ വല നിറയെ ഗോൾ സമ്മാനിച്ച് ഇന്ത്യ

Sports Correspondent

FIH ഹോക്കി പ്രൊ ലീഗിൽ ഗോളടി തുടര്‍ന്ന് ഇന്ത്യ. ഇന്നലെ ഫ്രാന്‍സിനെതിരെ 5-0ന്റെ വിജയം ഇന്ത്യ നേടിയപ്പോള്‍ ഇന്ന് ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ 10-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ 8 ഗോളുകള്‍ നേടി മുന്നിലെത്തിയിരുന്നു.

ഇന്ത്യയ്ക്കായി ജുഗ്രാജ് സിംഗ് മൂന്ന് ഗോള്‍ നേടിയപ്പോള്‍ ദില്‍പ്രീത് സിംഗ്, ഗുര്‍സാഹിബിജിത്ത് സിംഗ് എന്നിവര്‍ രണ്ട് ഗോളുകള്‍ നേടി. ഹര്‍മ്മന്‍പ്രീത് സിംഗ്, അഭിഷേക്, മന്‍ദീപ് സിംഗ് എന്നിവരാണ് ഗോള്‍ പട്ടിക തികച്ച മറ്റു താരങ്ങള്‍

ദക്ഷിണാഫ്രിക്കയ്ക്കായി ഡാനിയേൽ ബെൽ, റിച്ചാര്‍ഡ് പൗട്സ് എന്നിവര്‍ ഓരോ ഗോള്‍ നേടി.