ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് സമനിലയില്‍ പിരിഞ്ഞ ഇന്ത്യയ്ക്ക് വനിത ഹോക്കി ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ പരാജയമായിരുന്നു ഫലം. ഏകപക്ഷീയമായ ഒരു ഗോളിനു അയര്‍ലണ്ടാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍ണ്ണായകമായ അവസാന മത്സരത്തില്‍ ജയം തേടി യുഎസ്എയെ നേരിട്ട ഇന്ത്യയെ ഞെട്ടിച്ച് യുഎസ്എ ലീഡ് നേടിയിരുന്നു. ക്യാപ്റ്റന്‍ റാണി രാംപാല്‍ നേടിയ സമനില ഗോളിന്റെ ആനുകൂല്യത്തില്‍ ഗോള്‍ ശരാശരിയില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ തങ്ങളുടെ ലോകകപ്പ് സാധ്യതകള്‍ നിലനിര്‍ത്തുകയായിരുന്നു.
ക്രോസ് ഓവര്‍ മത്സരത്തില്‍ ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇറ്റലിയ്ക്ക് ഇതുവരെ രണ്ട് ജയം സ്വന്തമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ജപ്പാനെ 3-0നു കൊറിയയ്ക്കെതിരെ 1-0ന്റെ ജയവുമാണ് ടീം സ്വന്തമാക്കിയത്. എന്നാല്‍ അവസാന മത്സരത്തില്‍ നെതര്‍ലാണ്ട്സിനോട് 1-12 എന്ന മാര്‍ജിനിലാണ് ടീമിന്റെ തോല്‍വിയെന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ചെറിയ തോതില്‍ ബാധിച്ചേക്കാം.
ജൂലൈ 31നു ക്രോസ് ഓവര്‍ മത്സരത്തില്‍ ഇറ്റലിയും ഇന്ത്യയും ഏറ്റുമുട്ടുമ്പോള്‍ പൂള് ബി ജേതാക്കളായ അയര്ലണ്ടിനെയാവും ഇവര്‍ ക്വാര്‍ട്ടര്‍ നേരിടേണ്ടി വരിക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial