വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ പരാജയം. ഇന്ന് ഇംഗ്ലണ്ടിനെ നേരിട്ട ഇന്ത്യ 11 റൺസിന്റെ പരാജയമാണ് നേരിട്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 152 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമേ എടുക്കാനായുള്ളൂ. തുടക്കം മുതൽ കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ഇന്ത്യക്ക് ആയി സ്മൃതി മന്ദാന 41 പന്തിൽ നിന്ന് 52 റൺസുമായി പൊരുതി എങ്കിലും മുൻനിരയിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ഷെഫാലി വർമ, ജെമിമ, ഹർമൻപ്രീത് എന്നിവർ ചെറിയ സ്കോറിന് പുറത്തായി. റിച്ച ഘോഷാണ് സ്മൃതിക്ക് ആകെ പിന്തുണ നൽകിയത്. എന്നാൽ റിച്ചക്കും പതിവുപോലെ അതിവേഗതയിൽ റൺസ് എടുക്കാൻ തുടക്കത്തിൽ ആയില്ല. റിച്ച അവസാനം അടിച്ചു എങ്കിലും വൈകിപ്പോയിരുന്നു. 34 പന്തിൽ 50 റൺസ് എടുത്ത റിച്ച പുറത്താകാതെ നിന്നു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ആയിരുന്നു 151 റൺസ് എടുത്തത്. ഇംഗ്ലണ്ടിനായി നിക് സ്കാവിയർ 50 റൺസും ആമി ജോൺസ് 40 റൺസും എടുത്തു. ഇന്ത്യക്ക് ആയൊ രേണുക 5 വിക്കറ്റ് എടുത്തു. ഇന്ത്യക്ക് ഇത് മൂന്ന് മത്സരങ്ങൾക്ക് ഇടയിലെ ആദ്യ പരാജയമാണ്.