നൈറോബിയിലെ അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുമായി ഇന്ത്യയുടെ തലയയുര്‍ത്തിയ പ്രകടനം. പല പ്രധാന രാജ്യങ്ങളും മത്സരങ്ങള്‍ക്ക് ഇല്ലായിരുന്നുവെങ്കിലും ഇന്ത്യ 3 മെഡലുകളാണ് നേടിയത്. രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്.
ലോംഗ് ജംപിൽ ശൈലി സിംഗും 10000 മീറ്റര്‍ നടത്തത്തിൽ അമിതും വെള്ളി മെഡൽ നേടിയപ്പോള്‍ ഇന്ത്യയുടെ 4×400 മീറ്റര്‍ മിക്സഡ് റിലേ ടീം വെങ്കലം നേടി. അതേ സമയം പല താരങ്ങളും മെഡലിന് വളരെ അടുത്ത് എത്തിയിരുന്നു.
400 മീറ്ററില്‍ പ്രിയ മോഹന്‍, ട്രിപ്പിള്‍ ജംപിൽ ഡൊണാള്‍ഡ്, വനിതകളുടെ 4×400 മീറ്റര്‍ ടീം എല്ലാം നാലാം സ്ഥാനത്ത് എത്തി തലനാരിഴയ്ക്കാണ് മെഡൽ നഷ്ടമായി ചരിത്ര നിമിഷം നേടാനാകാതെ പോയത്.