കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലു മെഡലുകൾ ഉറപ്പിച്ചു ഇന്ത്യൻ ബോക്സർമാർ. ഫ്ലെവെയിറ്റ് കാറ്റഗറിയിൽ പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തിൽ സ്‌കോട്ടിഷ് താരം ലെനൻ മുള്ളിഗനെ വീഴ്ത്തി സെമിയിൽ എത്തിയ അമിത് പങ്കൽ ഇന്ത്യക്ക് ആയി ഒരു മെഡൽ ഉറപ്പിക്കുക ആയിരുന്നു. വനിതകളുടെ ലൈറ്റ് വെയിറ്റ് കാറ്റഗറിയിൽ ഏഷ്യൻ ഗണേശ് മെഡൽ ജേതാവ് ആയിരുന്ന ഹവ സിംഗിന്റെ കൊച്ചുമകൾ ആയ ജാസ്മിൻ ലമ്പോറിയയും മെഡൽ ഉറപ്പിച്ചു. ന്യൂസിലാന്റ് ബോക്‌സർ ട്രോയി ഗാർട്ടണിനെ വീഴ്ത്തിയാണ് ജാസ്മിൻ സെമിയിലേക്ക് മുന്നേറിയത്.
പുരുഷന്മാരുടെ വെൽറ്റർവെയിറ്റ് കാറ്റഗറിയിൽ 63.5-67 കിലോഗ്രാം വിഭാഗത്തിൽ രോഹിത് ടോകാസും ഇന്ത്യക്ക് ആയി മെഡൽ ഉറപ്പിച്ചു. സാവിയർ ഇകിനോഫയെ വീഴ്ത്തിയാണ് രോഹിത് സെമിഫൈനലിലേക്ക് മുന്നേറിയത്. പുരുഷന്മാരുടെ സൂപ്പർ ഹെവിവെയിറ്റ് കാറ്റഗറിയിൽ (92 കിലോഗ്രാമിനു മുകളിൽ) 20 കാരനായ സാഗർ ആഹ്ലവാതും ഇന്ത്യക്ക് ആയി മെഡൽ ഉറപ്പിച്ചു. കെഡി ആഗ്നസിനെ ഏകപക്ഷീയമായ സ്കോറിന് മറികടന്നു സെമിഫൈനലിലേക്ക് മുന്നേറിയാണ് ഇന്ത്യൻ ബോക്‌സർ മെഡൽ ഉറപ്പിച്ചത്.