അഞ്ചാം ദിവസത്തെ കളിയും ഉപേക്ഷിച്ചു, നാലാം ടെസ്റ്റ് സമനിലയില്‍, ചരിത്രം കുറിച്ച് ഇന്ത്യ

Sports Correspondent

ഓസ്ട്രേലിയയില്‍ പരമ്പര വിജയം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീമായി ഇന്ത്യ. നാലാം ടെസ്റ്റിന്റെ അഞ്ചാം ദിവസം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കപ്പെട്ടപ്പോളാണ് ഇന്ത്യ 2-1നു പരമ്പര സ്വന്തമാക്കിയത്. ഏഷ്യയില്‍ നിന്നുള്ളൊരു ടീം ഓസ്ട്രേലിയയില്‍ ഒരു പരമ്പര വിജയം സ്വന്തമാക്കുന്നത് ഇത് ആദ്യമായിട്ടാണ്.

പരമ്പരയില്‍ ഉടനീളം ഇന്ത്യ തന്നെയായിരുന്നു മികച്ച ടീം. ബാറ്റിംഗും പേസ് ബൗളിംഗും ഒരു പോലെ ടീമിന്റെ തുണയ്ക്ക് എത്തുന്നതാണ് പരമ്പരയില്‍ കണ്ടത്. രണ്ടാം ടെസ്റ്റില്‍ വലിയ തോല്‍വിയേറ്റു വാങ്ങിയെങ്കിലും പിന്നീട് പരമ്പരയില്‍ ഇന്ത്യ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 3-1നു പരമ്പര ജയിക്കുവാനുള്ള അവസരം തങ്ങളുടേതല്ലാത്ത കാരണത്താല്‍ കൈമോശം വന്നതില്‍ അല്പം നിരാശയുണ്ടാവുമെങ്കിലും ചരിത്ര നേട്ടം കുറിച്ച ടീമിനു അതെല്ലാം മറന്ന് ഇനി ആഘോഷിക്കാം.