പത്ത് വിക്കറ്റ് ജയവുമായി ഇന്ത്യ ക്വാര്‍ട്ടറിലേക്ക്

Sports Correspondent

സിംബാ‍ബ്‍വേയ്ക്കെതിരെ 10 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. സ്ഥിരം ഓപ്പണര്‍മാരായ പൃഥ്വി ഷാ, മന്‍ജോത് കല്‍റ എന്നിവര്‍ക്ക് പകരം എത്തിയ ഹാര്‍വിക് ദേശായി, ശുഭ്മന്‍ ഗില്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ചത്. സിംബാബ്‍വേയെ 154 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ഇന്ത്യ ലക്ഷ്യം 21.4 ഓവറില്‍ നേടി.

59 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനോടൊപ്പം 56 റണ്‍സ് നേടി ഹാര്‍വിക് ദേശായിയും നിലയുറപ്പിച്ചതോടെ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ നിന്ന് മൂന്നാമത്തെ ജയവും സ്വന്തമാക്കി ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടന്നു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെയും പിന്നീട് പാപുവ ന്യു ഗിനിയെയും പരാജയപ്പെടുത്തി നേരത്തെ തന്നെ ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial