ബംഗ്ലാദേശിനെതിരെ വനിത ഏകദിന ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തിൽ 229 റൺസ് നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 229 റൺസാണ് ആണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
യാസ്ടിക ഭാട്ടിയ 50 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഷെഫാലി വര്‍മ്മ(42), സ്മൃതി മന്ഥാന(30) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഒന്നാം വിക്കറ്റിൽ 74 റൺസ് നേടിയ ശേഷം അടുത്തടുത്ത ഓവറുകളിൽ ഓപ്പണര്‍മാരെയും ക്യാപ്റ്റന്‍ മിത്താലി രാജിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.
74/0 എന്ന നിലയിൽ നിന്ന് 74/3 എന്ന നിലയിലേക്കും പിന്നീട് 108/4 എന്ന നിലയിലേക്കും വീണ ഇന്ത്യയെ റിച്ച ഘോഷ്(26) യാസ്ടിക് ഭാട്ടിയ കൂട്ടുകെട്ടാണ് 54 റൺസുമായി മുന്നോട്ട് നയിച്ചത്. പൂജ വസ്ട്രാക്കര്‍ – സ്നേഹ് റാണ കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ നേടിയ 48 റൺസാണ് ടീമിനെ 200 കടത്തിയത്. പൂജ പുറത്താകാതെ 30 റൺസും സ്നേഹ് റാണ 27 റൺസും നേടി.
ബംഗ്ലാദേശിന് വേണ്ടി റിതു മോണി മൂന്നും നാഹിദ അക്തര്‍ 2 വിക്കറ്റും നേടി.