ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ആഗ്രഹം പോലെ കരുത്തുറ്റ എതിരാളികളുമായി തന്നെ മുട്ടാൻ എ ഐ എഫ് ഫ് തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത സൗഹൃദ മത്സരത്തിനായി എ ഐ എഫ് എഫ് കണ്ടെത്തിയിരിക്കുന്നത് ചൈനയെ ആണ്. ഒക്ടോബറിൽ വരുന്ന ഫിഫ ഇന്റർനാഷണൽ ബ്രേക്കിൽ ആയിരിക്കും ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടുക. ചൈനയിൽ വെച്ചാകും മത്സരം നടക്കുക.
തീയതി ഉറപ്പായില്ല എങ്കിലും ഒക്ടോബർ 13 ശനിയാഴ്ച ആണ് കളി നടക്കാൻ സാധ്യത. 21 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ചൈനയും ഏറ്റുമുട്ടുന്നത്. അവസാനമായി 1997ൽ ആയിരുന്നു ഇന്ത്യ ചൈന മത്സരം നടന്നത്. ഇതിനിമുമ്പ് 17 തവണ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയിട്ടും. പക്ഷെ ഒരു തവണവരെ ജയം സ്വന്തമാക്കാൻ ഇന്ത്യക്കായിട്ടില്ല. 12 തവണ ചൈന വിജയിക്കുകയും ബാക്കി 5 മത്സരങ്ങൾ സമനിലയാവുകയുമായിരുന്നു.
ഏഷ്യാ കപ്പിന് ഒരുങ്ങുന്നതിനായിട്ടാണ് ഇന്ത്യ ചൈനയെ പോലുള്ള കരുത്തരെ നേരിടാൻ ഒരുങ്ങുന്നത്. ചൈനയുമായി സൗഹൃദ മത്സരം കളിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇതിൽ കൂടുതൽ ഒന്നും അസോസിയേഷനോട് ചോദിക്കാൻ കഴിയില്ല എന്നും ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial