പട്ടാളത്തൊപ്പിയണിഞ്ഞ് ഇന്ത്യ, മാച്ച് ഫീയും ദേശീയ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്യും

Sports Correspondent

റാഞ്ചിയിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഇറങ്ങുന്നത് പ്രത്യേകം തയ്യാറാക്കിയ പട്ടാളത്തൊപ്പിയണിഞ്ഞ്. പുല്‍വാമ തീവ്രവാദ ആക്രമണത്തില്‍ മരണപ്പെട്ട ഇന്ത്യയുടെ ധീരജവാന്മാര്‍ക്കുള്ള ആദരാഞ്ജലിയായിട്ടും ഇന്ത്യയുടെ സൈന്യത്തിനുള്ള ആദരവുമായിട്ടാണ് ടീം ഇന്ത്യയുടെ ഈ നീക്കം. ഇത് കൂടാതെ മത്സരത്തിന്റെ ഫീസ് നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്കും ടീം ഇന്ത്യ സംഭാവന ചെയ്യും. ഈ മത്സരം വളരെ പ്രത്യേകത നിറഞ്ഞ മത്സരമാണെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പറഞ്ഞത്.

മുന്‍ ഇന്ത്യന്‍ നായകനും ടെറിട്ടോറിയല്‍ ആരമിയിലെ ലെഫ്റ്റനെന്റ് കേണലുമായി എംഎസ് ധോണിയാണ് ടീമംഗങ്ങള്‍ക്ക് തൊപ്പി കൈമാറിയത്. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-0നു മുന്നിലാണ്.