ന്യൂസിലാണ്ട് പര്യടനത്തിലെ അവസാന മത്സരത്തില്‍ മൂന്ന് ഗോളിന് വിജയിച്ച് ഇന്ത്യ

Sports Correspondent

ന്യൂസിലാണ്ടില്‍ ജനുവരി 25 മുതല്‍ ഫെബ്രുവരി 5 വരെ നടന്ന് വരികയായിരുന്നു ഹോക്കി വനിത പരമ്പരയിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ വിജയം നേടി ഇന്ത്യ. അവസാന മത്സരത്തില്‍ 3-0 ന്റെ വിജയം ആണ് ഇന്ത്യ കരസ്ഥമാക്കിയത്. 45ാം മിനുട്ടില്‍ നവനീത് കൗര്‍ ആണ് ന്യൂസിലാണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. 54ാം മിനുട്ടില്‍ ഷര്‍മ്മിള ഇന്ത്യയ്ക്ക് രണ്ടാം ഗോള്‍ നേടിയപ്പോള്‍ നവനീത് ഇന്ത്യയുടെ മൂന്നാമത്തെയും തന്റെ രണ്ടാമത്തെയും ഗോള്‍ 54ാം മിനുട്ടില്‍ നേടുകയുണ്ടായി.

ഇന്നലെ ഇന്ത്യ തങ്ങളുടെ നാലാം മത്സരത്തില്‍ ബ്രിട്ടനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നിരുന്നു. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ന്യുസിലാണ്ടിന്റെ ഡെവലപ്മെന്റ് സ്ക്വാഡിനോട് വിജയിച്ച് തുടങ്ങിയ ഇന്ത്യ പിന്നീട് ന്യൂസിലാണ്ടിനോട് രണ്ട് മത്സരങ്ങളില്‍ തുടരെ പരാജയം ഏറ്റു വാങ്ങിയിരുന്നു.