ഇന്ത്യയെ പേടിപ്പിച്ച് മഴ, ഇനി കളി നടന്നില്ലെങ്കിൽ ബംഗ്ലാദേശ് ജയിക്കും!!

Newsroom

Picsart 22 11 02 16 07 08 983
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലിള്ള നിർണായക മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് ബാറ്റു ചെയ്യുന്നതിനിടയിൽ മഴ എത്തി. ബംഗ്ലാദേശ് ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 66 റൺസ് എന്ന് നിൽക്കെ ആണ് മഴ എത്തിയത്. ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം ഇപ്പോൾ ബംഗ്ലാദേശ് ഇന്ത്യയെക്കാൾ 17 റൺസിന് മുന്നിലാണ്. മഴ കളി തുടരാൻ അനുവദിച്ചില്ല എങ്കിൽ ബംഗ്ലാദേശ് കളി വിജയിക്കും.
ഇന്ത്യ 20221102 160627

ഇന്ത്യ ഉയർത്തിയ 185 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിന് കരുത്തായത് ലിറ്റൻ ദാസിന്റെ ഇന്നിങ്സ് ആണ്. താരം 26 പന്തിൽ നിന്ന് 59 റൺസിൽ നിൽക്കുകയാണ്. 3 സിക്സും 7 ഫോറും താരം ഇതുവരെ നേടി. 7 റൺസുമായി ഷാന്റോയും ക്രീസിൽ ഉണ്ട്.

മഴ മാറും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.