ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ ടീമുകൾ പ്രഖ്യാപിച്ചു, സഞ്ജു സാംസൺ ട്വി20 ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനായുള്ള ടീമുകൾ പ്രഖ്യാപിച്ചു. ഏകദിനത്തിനും ടെസ്റ്റിനും ട്വി20ക്കും ഉള്ള സ്ക്വാഡുകൾ ആണ് പ്രഖ്യാപിച്ചത്. ഡിസംബറിൽ ആണ് പര്യടനം ആരംഭിക്കുന്നത്. ഇതുവരെ ഫിക്സ്ചറുകൾ തീരുമാനം ആയിട്ടില്ല എങ്കിലും ഇന്ത്യൻ സ്ക്വാഡ് ഐ പി എൽ അവസാനിച്ചാൽ ഓസ്ട്രേലിയയിലേക്ക് യാത്രയാകും.

ട്വി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചു. എന്നാൽ സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല. ആർ സി ബിക്ക് വേണ്ടി തകർത്തു കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലിന് ട്വി20 ടീമിൽ സാധ്യത കൽപ്പിച്ചിരുന്നു എങ്കിലും അവസാന ടീമിൽ ദേവ്ദത്ത് ഇല്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച ബൗളിംഗ് കാഴ്ചവെച്ച വരുൺ ചക്രവർത്തിയെ ട്വി20 ടീമിൽ എടുത്തിട്ടുണ്ട്.

രോഹിത് ശർമ്മ, ഇഷാന്ത് ശർമ്മ എന്നിവർ സ്ക്വാഡിൽ ഇല്ല. ഇവരുടെ പരിക്ക് വിലയിരുത്തിയ ശേഷം ഇവരുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുത്തും. ഇപ്പോൾ പ്രഖ്യാപിച്ച ടീമിനൊപ്പം കമലേഷ് നാഗർകോടി, കാർതിക് ത്യാഗി, ഇഷാൻ പോരെൽ, ടി നടരാജൻ എന്നീ നാല് ബൗളർമാർ കൂടെ ഓസ്ട്രേലിയയിലേക്ക് പോകും.

T20I squad: Virat Kohli (Capt), Shikhar, Mayank Agarwal, KL Rahul (vc & wk), Shreyas Iyer, Manish, Hardik Pandya, Sanju Samson (wk), Ravindra Jadeja, Washington Sundar, Yuzvendra Chahal, Jasprit Bumrah, Mohd. Shami, Navdeep Saini, Deepak Chahar, Varun Chakravarthy

ODI squad: Virat Kohli (Capt), Shikhar Dhawan, Shubman Gill, KL Rahul (vc & wk), Shreyas Iyer, Manish Pandey, Hardik Pandya, Mayank Agarwal, Ravindra Jadeja, Yuzvendra Chahal, Kuldeep Yadav, Jasprit Bumrah, Mohd. Shami, Navdeep Saini, Shardul Thakur

Test squad: Virat Kohli (Capt), Mayank Agarwal, Prithvi Shaw, KL Rahul, Cheteshwar, Ajinkya(vc), Hanuma Vihari, Shubman Gill, Saha (wk), Rishabh Pant (wk), Bumrah, Mohd. Shami, Umesh Yadav, Navdeep Saini, Kuldeep Yadav, Ravindra Jadeja, R. Ashwin, Mohd. Siraj