ലഭിയ്ക്കുന്ന വിവര പ്രകാരം ഇന്ത്യയുടെ 4×400 മീറ്റര്‍ മിക്സഡ് റിലേ ടീം തങ്ങളുടെ വെള്ളി മെഡല്‍ നേട്ടത്തിനു ശേഷം ബഹ്റിന്‍ താരങ്ങള്‍ക്കെതിരെ അപ്പീല്‍ പോയി എന്നാണ് അറിയുന്നത്. പൂവമ്മ ഹിമ ദാസിനു ബാറ്റണ്‍ കൈമാറുന്നതിനിടെ ബഹ്റിന്റെ രണ്ടാമത്തെ റേസര്‍ ഇവര്‍ക്ക് തടസ്സം സൃഷ്ടിച്ചുവെന്ന ഇന്ത്യയുടെ വാദത്തിന്മേലുള്ള ഹിയറിംഗ് നാളെ നടക്കും. ഇത് തെളിയിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ വെള്ളി മെഡല്‍ സ്വര്‍ണ്ണമായി മാറിയേക്കുമെന്നാണ് അറിയുന്നത്.
India has protested. As of now no news whether Bahrain or any other country has. @afiindia or @nitinarya99 would know better
— Digvijay Singh Deo (@DiggySinghDeo) August 28, 2018
എന്നാല്‍ ഇന്ത്യയുടെ ഹിമ ദാസ് തന്റെ മൂന്നാം ലാപ് ഓട്ടം അവസാനിപ്പിച്ച ശേഷം ട്രാക്കില്‍ തന്നെ ഇരുന്നതിനെതിരെ മറ്റു രാജ്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടോയെന്നതിനെക്കുറിച്ച് വ്യക്തത വന്നാല്‍ മാത്രമേ ഇന്ത്യയുടെ ഇപ്പോളത്തെ വെള്ളി മെഡലിനു തിരിച്ചടി ലഭിക്കുമോയെന്നത് വ്യക്തമാവുകയുള്ളു. ഇന്ത്യയുടെ പ്രതിഷേധം സ്വീകരിച്ച ഒഫീഷ്യലുകള്‍ നാളത്തേക്ക് ഹിയറിംഗ് വയ്ക്കുകയായിരുന്നു.