മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് വരെ ഇന്ത്യയും അര്‍ജന്റീനയും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിൽ അവസാന രണ്ട് മിനുട്ടിൽ നേടിയ ഗോളുകളുടെ ബലത്തിൽ അര്‍ജന്റീനയെ 3-1ന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് മൂന്നാം ജയം. വരുൺ കുമാര്‍, ഹര്‍മ്മന്‍പ്രീത് സിംഗ്, വിവേക് സാഗര്‍ പ്രസാദ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്കോറര്‍മാര്‍.
ആദ്യ രണ്ട് ക്വാര്‍ട്ടറിലും ഗോള്‍ പിറക്കാതിരുന്നപ്പോള്‍ ആദ്യ പകുതിയൽ ഇരു ടീമുകളും ഒപ്പം പിരിഞ്ഞു. മൂന്നാം ക്വാര്‍ട്ടറിലാണ് ഇന്ത്യ വരുണ്‍ കുമാറിലൂടെ തങ്ങളുടെ ലീഡ് നേടിയത്. എന്നാൽ നാലാം ക്വാര്‍ട്ടര്‍ ആരംഭിച്ച ഉടന്‍ തന്നെ മൈക്കോ കാസെല്ല അര്‍ജന്റീനയെ ഒപ്പമെത്തിച്ചു.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ മികച്ചൊരു ഫീൽഡ് ഗോളുമായി അര്‍ജന്റീനയെ ഇന്ത്യ ഞെട്ടിച്ചു. തൊട്ടടുത്ത മിനുട്ടിൽ പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി ഇന്ത്യയുടെ ആധിപത്യം ടീമിന് ഉറപ്പിക്കാനായി.
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഹോക്കി ഒളിമ്പിക്സിൽ ക്വാര്‍ട്ടര്‍ ഫൈനൽ ഉറപ്പാക്കിയിട്ടുണ്ട്.