വനിത ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് അയര്‍ലണ്ടിനെതിരെ മത്സരം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാനെയും വെസ്റ്റിന്‍ഡീസിനെയും പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയം ആയിരുന്നു ഫലം.
ഇതുവരെ ഒരു മത്സരത്തിൽ പോലും വിജയം നേടുവാന്‍ അയര്‍ലണ്ടിന് സാധിച്ചിട്ടില്ല. ഇന്ത്യന്‍ നിരയിൽ രാധ യാദവിന് പകരം ദേവിക വൈദ്യ ടീമിലേക്ക് എത്തുമ്പോള്‍ അയര്‍ലണ്ടിനായി ജെയിന് മഗ്വൈറിന് പകരം ജോര്‍ജ്ജീന ഡെംപസി ടീമിലേക്ക് എത്തുന്നു.
ഇന്ത്യ: Smriti Mandhana, Shafali Verma, Jemimah Rodrigues, Harmanpreet Kaur(c), Richa Ghosh(w), Devika Vaidya, Deepti Sharma, Pooja Vastrakar, Shikha Pandey, Rajeshwari Gayakwad, Renuka Thakur Singh
അയര്‍ലണ്ട്: Amy Hunter, Gaby Lewis, Orla Prendergast, Eimear Richardson, Louise Little, Laura Delany(c), Arlene Kelly, Mary Waldron(w), Leah Paul, Cara Murray, Georgina Dempsey