377/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സ് 377/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ഡിന്നര്‍ ബ്രേക്കിന് ശേഷം 66 റൺസ് നേടിയ ദീപ്തി ശര്‍മ്മയുടെ വിക്കറ്റ് കൂടി നഷ്ടമായി അധികം വൈകാതെയാണ് ഇന്ത്യയുടെ ഡിക്ലറേഷന്‍. 127 റൺസ് നേടിയ സ്മൃതി മന്ഥാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ഓസ്ട്രേലിയയ്ക്കായി എല്‍സെ പെറി, സ്റ്റെല്ല കാംപെൽ, സോഫി മോളിനെക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ബെത്ത് മൂണിയുടെ വിക്കറ്റ് നഷ്ടമായി.