തകര്‍ന്നടിഞ്ഞ പാക് ബാറ്റിംഗ് നിരയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഇമാം-ഉള്‍-ഹക്ക് 83 റണ്‍സ് നേടിയെങ്കിലും ടീമിനെ ഫൈനലിലേക്ക് എത്തിക്കാന്‍ താരത്തിനു കഴിയാതെ പോയതോടെ ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. 50 ഓവറില്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 202 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 37 റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശ് മത്സരത്തില്‍ സ്വന്തമാക്കിയത്. 9 വിക്കറ്റുകളാണ് പാക്കിസ്ഥാനു നഷ്ടമായത്.
239 റണ്‍സിനു ബംഗ്ലാദേശിനെ പുറത്താക്കി ലക്ഷ്യം നേടുവാനിങ്ങിയ പാക്കിസ്ഥാനു ഞെട്ടിക്കുന്ന തുടക്കമാണ് മത്സരത്തില്‍ ലഭിച്ചത്. 18/3 എന്ന നിലയിലേക്ക് തകര്‍ന്ന പാക്കിസ്ഥാനെ ഇമാമും ഷൊയ്ബ് മാലിക്കും ചേര്‍ന്ന് നേടിയ 67 റണ്‍സിന്റെ ബലത്തില്‍ വീണ്ടും ട്രാക്കിലാക്കുമെന്ന് കരുതിയെങ്കിലും മാലിക്കിനെയും(30) ഷദബ് ഖാനെയും ഏതാനും ഓവറുകള്‍ക്കിടെ നഷ്ടമായി പാക്കിസ്ഥാന്‍ 94/5 എന്ന നിലയിലാകുകയായിരുന്നു.
പിന്നീട് മെല്ലെയെങ്കിലും ചെറിയ ലക്ഷ്യത്തിനോട് അടുത്തെത്തുവാന്‍ ഇമാം-ഉള്‍-ഹക്കും ആസിഫ് അലിയും ചേര്‍ന്ന് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. 40ാം ഓവറില്‍ 31 റണ്‍സെടുത്ത മെഹ്ദി ഹസനെ നഷ്ടമാകുമ്പോള്‍ പാക്കിസ്ഥാന്‍ ലക്ഷ്യത്തിനു 75 റണ്‍സ് അകലെയായിരുന്നു.
മഹമ്മദുള്ള എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ഇമാം-ഉള്‍-ഹക്കും പുറത്തായതോടെ പാക്കിസ്ഥാന്‍ മത്സരത്തിലെ പ്രതീക്ഷകള്‍ കൈവിടുകയായിരുന്നു. ഇരു താരങ്ങളും സ്റ്റംപിംഗിലൂടെയാണ് പുറത്തായത്. ഇമാം-ഉള്‍-ഹക്ക് കൂടി പുറത്തായതോടെ പാക്കിസ്ഥാന്‍ വാലറ്റത്തെ വീണ്ടും ബൗളിംഗിനായി എത്തിയ മുസ്തഫിസുര്‍ റഹ്മാന്‍ തുടച്ച് നീക്കുകയായിരുന്നു.
മത്സരത്തില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാന്‍ നാലും മെഹ്ദി ഹസന്‍ രണ്ടും റൂബല്‍ ഹൊസൈന്‍, മഹമ്മദുള്ള, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.