ILT20 കിരീടം ഗൾഫ് ജയന്റ്സ് സ്വന്തമാക്കി

Newsroom

ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഡെസേർട്ട് വൈപ്പേഴ്‌സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഗൾഫ് ജയന്റ്‌സ് ILT20 കിരീടം സ്വന്തമാക്കി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡെസേർട്ട് വൈപ്പേഴ്‌സ് 20 ഓവറിൽ 146-8 എന്ന സ്‌കോർ ഉയർത്തി, ഹസരംഗ വെറും 27 പന്തിൽ 55 റൺസ് നേടി ടോപ് സ്‌കോർ ആയി. ബില്ലിംഗ് 29 പന്തിൽ 31 റൺസും നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ ജയന്റ്സ് ക്രിസ് ലിന്നിന്റെ തകർപ്പൻ ഇന്നിംഗ്‌സിന്റെ കരുത്തിൽ അനായാസം ലക്ഷ്യം പിന്തുടർന്നു.

ILT20 23 02 13 01 46 40 460

50 പന്തിൽ 72 റൺസെടുത്ത് ലിൻ പുറത്താകാതെ നിന്നു. 33 പന്തിൽ 30 റൺസുമായി ജെർഹാർഡ് ഇറാസ്മസും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.