എംഎസ് ധോണി സെലക്ഷന് താല്പര്യമുണ്ടെന്ന് അറിയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ ടീമിലെടുക്കുക എന്നതാണ് ധോണിയുടെ തിരിച്ചുവരവില്‍ ചെയ്യാനുള്ളതെന്നും അതില്‍ ഇത്ര വലിയ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും അഭിപ്രായപ്പെട്ട് ധോണിയുടെ കീഴില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ കളിക്കുന്ന ഹര്ഭജന് സിംഗ്.
ധോണി തിരിച്ചു വരണോ വേണ്ടയോ എന്ന കാര്യത്തില്‍ തന്റെ അഭിപ്രായം ഇതാണെന്നാണ് ഹര്ഭജന് പറഞ്ഞത്. ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ അധികം കാര്യം ചെയ്ത വ്യക്തിയാണ്. അതിനാല്‍ തന്നെ ഐപിഎല്‍ പ്രകടനത്തെ ആശ്രയിച്ചാണോ ധോണിയുടെ തിരിച്ചുവരവിനെ വിലയിരുത്തേണ്ടതെന്നതില് തനിക്ക് സംശയം ഉണ്ടെന്ന് ഹര്ഭജന് വ്യക്തമാക്കി.
ധോണിയെ എല്ലാവരും ഇന്ത്യയുടെ ഏറ്റവും മഹാനായ കളിക്കാരില്‍ ഒരാളെന്നും മികച്ച ക്യാപ്റ്റന്മാരിലൊരാളെന്നുമെല്ലാം വാഴ്ത്തുന്നുണ്ട്. അവര്‍ തന്നെ ധോണിയുടെ തിരിച്ചുവരവ് ഐപിഎലിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കണമെന്നും പറയുന്നു. തന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഇത്രയും സംഭാവന ചെയ്ത താരത്തിന് കളിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ അദ്ദേഹത്തെ തിരികെ ടീമിലേക്ക് എടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ വ്യക്തമാക്കി.
താന്‍ കഴിവുള്ളവനാണെന്ന് ധോണി തെളിയിക്കേണ്ടതില്ല, അതിനാല്‍ തന്നെ ഇതില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ല, ധോണിയോട് ചോദിക്കുക, അദ്ദേഹം സെലക്ഷന് തയ്യാറാണെങ്കില്‍, അദ്ദേഹത്തെ തിരഞ്ഞെെടുക്കുകയാണ് ചെയ്യേണ്ടതെന്ന് ഹര്ഭജന് സൂചിപ്പിച്ചു.