കേരള സർക്കാറിന് സഹായവുമായി കേരള ബ്ലാസ്റ്റേഴ്സും

കൊറോണയോടു പൊരുതുന്ന കേരള ഗവണ്മെന്റിന് സഹായവുമായി കേരളത്തിന്റെ സ്വന്തം ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്. കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ലക്ഷം ഹൈഡ്രോക്സിക്ലോറോകിൻ ടാബ്ലെറ്റ്സ് നൽകിയാണ് കേരളത്തെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സഹായിച്ചത്.

ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കാര്യം വ്യക്തമാക്കിയത്. കൊറോണയെ പ്രതിരോധിക്കുന്നതിൽ മികവ് കാണിക്കുന്ന കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ഈ സഹായം വലിയ കരുത്താകും.

Previous articleഐ.പി‌.എല്ലിന് ആതിഥേയത്വം വഹിക്കാൻ ശ്രീലങ്ക തയ്യാർ
Next articleധോണി സെലക്ഷന് താല്പര്യമുണ്ടെന്ന് അറിയിച്ചാല്‍, അദ്ദേഹത്തെ ടീമിലെടുക്കണം