2022 വനിത ലോകകപ്പ് ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ട് ഐസിസി

Sports Correspondent

2021ല്‍ നടക്കേണ്ടിയിരുന്ന, എന്നാല്‍ കോവിഡ് കാരണം മാറ്റി വയ്ക്കപ്പെട്ട ഐസിസി വനിത ലോകകപ്പിന്റെ പുതിയ ഫിക്സ്ച്ചറുകള്‍ ഇറക്കി. ന്യൂസിലാണ്ടില്‍ നടക്കുന്ന ലോകകപ്പ് 2022 മാര്‍ച്ചിലാണ് ആരംഭിക്കുക. ഉദ്ഘാടന മത്സരം മാര്‍ച്ച് ആറിന് നടക്കും. ഫൈനല്‍ ഏപ്രില്‍ മൂന്നിനും നടക്കുമെന്ന് ഐസിസി അറിയിച്ചു.

എട്ട് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ന്യൂസിലാണ്ട്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ ടീമുകള്‍ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ജൂണില്‍ ശ്രീലങ്കയില്‍ നടക്കുന്ന ഐസിസി യോഗ്യ ടൂര്‍ണ്ണമെന്റില്‍ നിന്ന് മൂന്ന് ടീമുകള്‍ കൂടി പ്രധാന ടൂര്‍ണ്ണമെന്റിലേക്ക് യോഗ്യത നേടും.

Iccwomenworldcupschedule