ആദ്യ ജയം തേടി ഈസ്റ്റ് ബംഗാൾ ഇന്ന് വീണ്ടും ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ എത്തിയിട്ട് ഇതുവരെ വിജയിക്കാൻ ആവാത്ത കൊൽക്കത്തൻ ഇതിഹാസ ക്ലബ് ഈസ്റ്റ് ബംഗാൾ ഇന്ന് വിജയം തേടി വീണ്ടും കളത്തിൽ ഇറങ്ങും. ഇതുവരെ സീസണിൽ പരാജയം അറിയാത്ത ഹൈദരാബാദ് എഫ് സിയാണ് ഇന്ന് ഈസ്റ്റ് ബംഗാളിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ സമനില നേടിക്കിണ്ട് സീസണിലെ ആദ്യ പോയിന്റ് നേടാൻ ഈസ്റ്റ് ബംഗാളിനായിരുന്നു. എന്നാൽ ഒരു ഗോൾ പോലും ഇതുവരെ ടീം നേടിയിട്ടില്ല.

ഈസ്റ്റ് ബംഗാളിന്റെ വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും ഒരുപോലെ നിരാശയാണ് അറ്റാക്കിംഗിൽ ഇതുവരെ നൽകിയത്‌. ഡിഫൻസിൽ ഫോക്സിന്റെ അഭാവം ഉണ്ട് എങ്കിലും ഇർഷാദിന്റെ പ്രകടനം ഈസ്റ്റ് ബംഗാളിന് പ്രതീക്ഷ നൽകുന്നു. ഹൈദരാബാദ് എഫ് സിയുടെ പ്രശ്നം പരിക്കാണ്. പരിക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ 2 വിദേശ താരങ്ങൾ മാത്രമെ ഹൈദരാബാദിന് വേണ്ടി ഇറങ്ങിയിരുന്നുള്ളൂ. എന്നിട്ടും മികച്ച പ്രകടനം കാഴ്ചവെക്കാൻ അവർക്കായി. ഗോളുകൾ നേടേണ്ട സാന്റാനയും ഹൈദരാബാദ് നിരയിൽ പരിക്കേറ്റ് പുറത്താണ്. യുവതാരം ലിസ്റ്റന്റെ പ്രകടനത്തിൽ ആണ് ഹൈദരബാദിന്റെ പ്രതീക്ഷ‌. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.