ഇന്ത്യ – പാകിസ്ഥാൻ പരമ്പര നിർത്തലാക്കിയതുമായി ബന്ധപ്പെട്ട ഇന്ത്യക്കെതിരെ ഐ.സി.സിയെ സമീപിച്ച പാകിസ്ഥാന് തിരിച്ചടി. പരമ്പര റദ്ദുചെയ്തതുമായി ബന്ധപ്പെട്ട 70 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പാകിസ്ഥാൻ ഐ.സി.സിയെ സമീപിച്ചത്. എന്നാൽ കേസ് പരിഗണിച്ച ഐ.സി.സിയുടെ തർക്ക പരിഹാര സമിതി പാകിസ്ഥാന്റെ വാദങ്ങളെ തള്ളി കളയുകയായിരുന്നു. മൂന്ന് ദിവസം നീണ്ടു നിന്ന വാദങ്ങൾക്ക് ശേഷമാണ് ബി.സി.സി.ഐക്ക് അനുകൂലമായി ഐ.സി.സി. വിധി പുറപ്പെടുവിച്ചത്.
2015 – 2023 കാലഘട്ടങ്ങളിൽ പാകിസ്താനുമായി ആറ് പരമ്പരകൾ കളിക്കാനുള്ള കരാറിയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യയുമായുള്ള പാകിസ്താന്റെ ബന്ധം വഷളായതോടെ ഇന്ത്യ ഗവണ്മെന്റ് പരമ്പര വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. നിക്ഷ്പക്ഷ വേദിയിൽ വെച്ച് പോലും മത്സരം നടത്തേണ്ടതില്ലെന്ന് ഇന്ത്യൻ ഗവണ്മെന്റ് തീരുമാനിക്കുകയായിരുന്നു. 2012ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അവസാനമായി ഒരു പരമ്പര കളിച്ചത്.