ഇക്കാർഡിയുടെ ഇന്റർ മിലാനിലെ അവസ്ഥയിൽ ഇന്റർ ആരാധകരേക്കാൾ ശ്രദ്ധ മറ്റു ക്ലബുകൾക്ക് ആകും എന്ന് പറയാം. ഇക്കാർഡിയും ഇന്റർ മിലാനും തമ്മിൽ ഉണ്ടായ കരാർ സംബന്ധിച്ച പ്രശ്നങ്ങൾ ആണ് സംഗതി വഷളാക്കിയത്. ആദ്യം ഇക്കാർഡിയുടെ ക്യാപ്റ്റൻസി എടുത്ത് കളഞ്ഞ് ഇന്റർ മിലാൻ ആണ് ഇകകർഡിയും ക്ലബും തന്നിൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് ലോകത്തെ അറിയിച്ചത്.
പിന്നീട് ഇക്കാർഡി കളിക്കാൻ ഇറങ്ങാതിരുന്നതും ഇക്കാർഡിയുടെ കുടുംബം ആക്രമിക്കപ്പെട്ടതും സംഗതി കൂടുതൽ അപകടത്തിലാക്കി. ഇനി ഇക്കാർഡി ഇന്റ്ർ മിലാൻ ജേഴ്സിയിൽ തുടരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് വൻ ക്ലബുകൾ ഒക്കെ ഈ അർജന്റീനൻ സ്ട്രൈക്കറെ സ്വന്തമാക്കാമെന്ന് പ്രതീക്ഷയിൽ നിൽക്കുന്നത്..
ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് ആകും ഇക്കാർഡിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഇറ്റലിയിലെ ഏക ക്ലബ്. റൊണാൾഡോ വരുന്നതിന് മുമ്പ് ഇക്കാർഡിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നതായി യുവന്റസ് തന്നെ വ്യക്തമാക്കിയിരുന്നു. ഒരു സ്ട്രൈക്കറെ കൂടെ വാങ്ങനുള്ള കെൽപ്പ് യുവന്റസിന് ഇപ്പോൾ ഉണ്ട്. അതുകൊണ്ട് തന്നെ ഇക്കാർഡി യുവന്റസിൽ എത്തിയാൽ അത്ഭുതപ്പെടാൻ ഇല്ല.
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ആണ് ഇക്കാർഡിക്ക് വേണ്ടി രംഗത്തുള്ള മറ്റൊരു ക്ലബ്. റൊണാൾഡോ പോയതു മുതൽ ഒരു വൻ സൈനിംഗ് നടത്താൻ താരത്തെ തേടി നടക്കുകയാണ് റയൽ മാഡ്രിഡ്. ഇക്കർഡിക്കായി ഇന്ററിനെ ബന്ധപ്പെടുന്ന ആദ്യ ക്ലബുകളിൽ ഒന്ന് റയൽ തന്നെ ആയിരിക്കും. ഇംഗ്ലണ്ടിലും ഇക്കാർഡിക്കായി ക്ലബുകൾ ഉണ്ട്. ലുകാകു ക്ലബിനു ചേർന്ന താരമല്ല എന്ന് കരുതുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ലുകാകുവിന് പകരക്കാരനായി ഇക്കാർഡിയെ കാണുന്നു. ചെൽസിക്കും ഇക്കാർഡിയിൽ ഒരു കണ്ണുണ്ട്.