കരീബിയൻസിൽ ഇന്ന് കലാശപോരാട്ടം

തളിപ്പറമ്പ് കരീബിയൻസ് സെവൻസിൽ ഇന്ന് കലാശ പോരാട്ടം നടക്കും. കെ എഫ് സി കാളികാവും എഫ് സി തൃക്കരിപ്പൂരും ആകും ഇന്ന് ഫൈനലിൽ തളിപ്പറമ്പ് വെച്ച് ഏറ്റുമുട്ടുക. സെമിയിൽ കരുത്തരായ റോയൽ ട്രാവൽസ് കോഴിക്കോടിനെ ആണ് കെ എഫ് സി തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കാളികാവിന്റെ വിജയം. സീസണിൽ ഇതുവരെ കിരീടം നേടാൻ കഴിയാത്ത കെ എഫ് സി കാളികാവിന്റെ ആദ്യ ഫൈനലാണ് ഇത്.

ലക്കി സോക്കർ ആലുവയെ തോൽപ്പിച്ചായിരുന്നു തൃക്കരിപ്പൂർ ഫൈനലിൽ എത്തിയത്. ഇതിനു മുമ്പ് രണ്ട് ഫൈനലുകളിൽ എത്തിയിട്ടുണ്ട് എങ്കിലും ഒരു കിരീടം ഉയർത്താൻ എഫ് സി തൃക്കരിപ്പൂരിനും ആയിട്ടില്ല.