ഇന്റർ മിലാൻ സ്ട്രൈക്കർ ഇക്കാർഡി പി എസ് ജിയിൽ എത്തി. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായ ഇന്നാണ് പി എസ് ജി ഈ സർപ്രൈസ് നീക്കം നടത്തിയത്. താരം മെഡിക്കൽ പൂർത്തിയാക്കാനി പാരീസിൽ എത്തിം ഇനി കരാർ ഒപ്പിട്ട് ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാൻ ബാക്കിയുള്ളൂ. ആദ്യം ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ ആകും ഇക്കാർഡി എത്തുക. അടുത്ത വർഷം താരത്തെ 70 മില്യൺ നൽകി സ്ഥിരമായി പി എസ് ജിക്ക് സ്വന്തമാക്കാം.
നേരത്തെ ഇക്കാർഡി ക്ലബിന്റെ ഭാവി പദ്ധതികളിൽ ഒന്നും ഇല്ലാ എന്ന് ഇന്റർ മിലാൻ ബോർഡ് വ്യക്തമാക്കിയിരുന്നു. താരത്തെ പ്രീസീസണിലും ലീഗിലെ ആദ്യ മത്സരങ്ങളിലും ഒന്നും ഇന്റർ മിലാൻ കളിപ്പിച്ചിരുന്നില്ല. ഇക്കാർഡിക്ക് പകരം സ്ട്രൈക്കറായി ലുകാകുവിനെ ഇന്റർ മിലാൻ ടീമിൽ എത്തിക്കുകയും ചെയ്തിരുന്നു. ഒപ്പം ഇക്കാർഡിയുടെ ജേഴ്സി നമ്പറും ലുകാകുവിന് നൽകിയിരുന്നു. കരാർ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ആണ് ഇന്റർ മിലാനിൽ ഇക്കാർഡിയുടെ കരിയർ ഇല്ലാതെയാക്കിയത്.
എമ്പപ്പെയും കവാനിയും പരിക്കേറ്റു നിൽക്കുന്ന സമയത്ത് ഇക്കാർഡി ടീമിൽ എത്തുന്നത് പി എസ് ജിയെ വീണ്ടും ശക്തമാക്കും.