ഇക്കാർഡിയും ഇന്റർ മിലാനും തമ്മിലുള്ള പ്രശ്നങ്ങൾ ഈ വരുന്ന പുതിയ സീസണിലും തുടരും. ഇന്റർ മിലാന്റെ താരത്തെ വിൽക്കാനുള്ള ശ്രമങ്ങൾക്ക് വഴങ്ങേണ്ടതില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് ഇക്കാർഡി. അടുത്ത സീസണിലും ക്ലബിൽ തുടരും എന്ന് ഇക്കാർഡി വ്യക്തമാക്കിയിരിക്കുകയാണ്.
എന്നാൽ ഇക്കാർഡിയെ ടീമിൽ നിന്ന് പുറത്താക്കിയേ പറ്റൂ എന്നും ക്ലബിന് തന്നെ ഇക്കാർഡിയുടെ നടപടികൾ അപമാനമാണ് എന്നുമാണ് ബോർഡിന്റെ പക്ഷം. ഇക്കാർഡി ക്ലബ് വിടാൻ സമ്മതിക്കില്ല എങ്കിൽ താരത്തെ കളിപ്പിക്കാതെ ഇരിക്കാനാണ് ക്ലബിന്റെ തീരുമാനം. അവസരങ്ങൾ കുറയുമ്പോൽ കരിയർ ഓർത്ത് ഇക്കാർഡി മറ്റു ക്ലബിലേക്ക് പോകാൻ സമ്മതിക്കും എന്നും ക്ലബ് പ്രതീക്ഷിക്കുന്നു. യുവന്റസിലേക്ക് മാത്രമാണ് ഇക്കാർഡി പോകാൻ ഒരുക്കമായുള്ളത്. എന്നാൽ വൈരികളായ യുവന്റസിന് ഇക്കാർഡിയെ നൽകില്ല എന്നാണ് ഇന്ററിന്റെ തീരുമാനം.
കരാർ സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് ശേഷം ഇന്റർ മിലാനിൽ ക്യാപ്റ്റൻസി നഷ്ടപ്പെട്ട അന്ന് മുതൽ ഇക്കാർഡിയും ക്ലബുമായി പ്രശ്നങ്ങൾ നടക്കുകയാണ്.