യുവന്റസിൽ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡ് റൊണാൾഡോക്ക്

ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസിൽ ഗോൾ ഓഫ് ദി സീസൺ അവാർഡ് സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ നേടിയ വോളി ഗോളിനാണ് 2018-2019 സീസണിലെ യുവന്റസിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡ് ലഭിച്ചത്.

2018 ൽ യുവന്റസിൽ ചേർന്ന റൊണാൾഡോ 43 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ ക്ലബ്ബിനായി നേടിയിരുന്നു.