മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസണോടുള്ള അമിതമായ സ്നേഹം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് തകരാനുള്ള കാരണം എന്ന് ഇബ്രാഹിമോവിച്. സർ അലക്സ് ഫെർഗൂസൺ വലിയ പരിശീലകൻ തന്നെ. പക്ഷെ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആരെന്ത് ചെയ്താലും അത് ഫെർഗൂസണുമായി താരതമ്യം ചെയ്യപ്പെടുന്നു. ഫെഗൂസൺ ആയിരുന്നെങ്കിൽ അത് ചെയ്യുമോ ഇതു ചെയ്യുമോ എന്നുള്ള ചർച്ചകൾ കാരണം ആണ് യുണൈറ്റഡ് മുന്നോട്ട് പോകാത്തത് എന്ന് ഇബ്രാഹിമോവിച് പറഞ്ഞു.
പുതിയ ഒരു പരിശീലകൻ വന്നാൽ അവർ പുതിയ ചരിത്രം എഴുതുകയാണ് വേണ്ടത് അല്ലാതെ ഫെർഗൂസൻ ചെയ്തത് ആവർത്തിക്കാൻ ശ്രമിക്കുകയല്ല വേണ്ടത് എന്നും ഇബ്ര പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരങ്ങളെയും ഇബ്രാഹിമോവിച് വിമർശിച്ചു. ഫെർഗൂസൺ വാ തുറക്കാൻ പറഞ്ഞാൽ അല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്ലാസ് ഓഫ് 92 വാ തുറക്കുമോ എന്ന് തനിക്ക് സംശയമാണെന്നായിരുന്നു ഇബ്രയുടെ വാക്കുകൾ.
പോൾ പോഗ്ബയോട് യുണൈറ്റഡ് ഇതിഹാസങ്ങൾക്ക് അസൂയ ആണെന്നും ഇബ്രാഹിമോവിച് പറഞ്ഞു. രണ്ട് സീസണുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച താരമാണ് ഇബ്രാഹിമോവിച്.