ഐ എസ് എൽ ക്ലബായ ഹൈദരാബാദ് എഫ് സിയിലെ പ്രതിസന്ധി കൂടുതൽ വഷളാവുകയാണ്. ഹൈദരബാദ് എഫ് സി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഡ്യൂറണ്ട് കപ്പിൽ കളിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ഡ്യൂറണ്ട് കപ്പ് അധികൃതർ ഹൈദരാബാദ് എഫ് സിക്ക് പകരം ഡെമ്പോ ക്ലബിനെ സമീപിച്ചതായി പ്രമുഖ മാധ്യമപ്രവർത്തകൾ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.
ഗ്രൂപ്പ് എഫിൽ ഷില്ലോംഗ് ലജോംഗ്, എഫ് സി ഗോവ, ട്രിബുവൻ ആർമി എന്നിവർക്ക് ഒപ്പം ആയിരുന്നു ഹൈദരാബാദ് കളിക്കേണ്ടിയിരുന്നത്. എന്നാൽ ഇനി ഹൈദരാബാദ് ഈ ടൂർണമെന്റിന്റെ ഭാഗമാകില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഹൈദരാബാദ് കടന്നു പോകുന്നത്. അവർക്ക് എതിരെ നിരവധി ട്രാൻസ്ഫർ വിലക്കുകളും ഇപ്പോൾ നിലവിൽ ഉണ്ട്. അവർ അടുത്ത ഐ എസ് എല്ലിൽ കളിക്കുന്ന കാര്യവും ആശങ്കയിലാണ്.