വെറ്ററൻ താരം ഹണ്ടലാറിന് അയാക്സിൽ പുതിയ കരാർ

    - Advertisement -

    അയാക്സിന്റെ വെറ്ററൻ താരം ക്ലാസ് ജാൻ ഹണ്ടലറിന് ക്ലബിൽ പുതിയ കരാർ. 36കാരനായ താരത്തിന് ഒരു വർഷത്തെ കരാറാണ് ക്ലബ് നൽകിയത്. 2017ൽ ആയിരുന്നു നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഹണ്ടലാർ അയാക്സിൽ മടങ്ങിയെത്തിയത്. അതിനു ശേഷം ഇതുവരെ‌ എൺപതോളം മത്സരങ്ങൾ കളിച്ച ഹണ്ടലാർ 40 ഗോളുകൾ അയാക്സിനായി നേടിയിട്ടുണ്ട്.

    മുമ്പ് 2006 മുതൽ 2009 വരെയും ഹണ്ടലാർ അയാക്സിനൊപ്പം ഉണ്ടായിരുന്നു. ആ കാലഘട്ടത്തിൽ 76 ഗോളുകളും ഹണ്ടലർ ടീമിനായി നേടിയിരുന്നു. അയാക്സിനൊപ്പം ഒരു ലീഗ് കിരീടം ഉൾപ്പെടെ ഏഴു കിരീടങ്ങൾ ഹണ്ടലാർ നേടിയിട്ടുണ്ട്. മുമ്പ് ഷാൾക്കെ, റയൽ മാഡ്രിഡ്, എ സി മിലാൻ എന്നീ ക്ലബുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.

    Advertisement