ഹിമാ ദാസിനെ ഖേൽ രത്‌നക്കായി നാമനിർദേശം ചെയ്തു

- Advertisement -

ഇന്ത്യൻ സ്പ്രിന്റർ ഹിമ ദാസിനെ ഖേൽ രത്‌നക്കായി നാമനിർദേശം ചെയ്ത് ആസാം സർക്കാർ. 20കാരിയായ ഹിമ ദാസ് ഖേൽ രത്‌നക്കായി ഈ വർഷം നാമനിർദേശം ചെയ്യപ്പെടുന്ന പ്രായം കുറഞ്ഞ ആളാണ്. 2018ൽ ഹിമ ദാസ് പുറത്തെടുത്ത മികച്ച പ്രകടനമാണ് ഖേൽ രത്‌നക്ക് നാമനിർദേശം ചെയ്യാൻ ആസാം സർക്കാർ തീരുമാനിച്ചത്.

2018ൽ ഹിമ ദാസ് അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ചിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കൂടിയായിരുന്നു ഹിമ ദാസ്. ജാവലിൻ താരം നീരജ് ചോപ്ര, വിനീഷ് പൊഗട്ട്, ടേബിൾ ടെന്നീസ് താരം മണിക ബത്ര, വനിതാ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ, ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരാണ് ഈ വർഷത്തെ ഖേൽ രത്‌ന അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടത്. 2018ൽ ഹിമ ദാസ് അർജുന അവാർഡ് സ്വന്തമാക്കിയിരുന്നു.

Advertisement