ഹ്യൂഗോ എകിറ്റികെയെ പി എസ് ജി സ്വന്തമാക്കി

Img 20220715 220642

ഫ്രഞ്ച് താരം ഹ്യൂഗോ എകിറ്റികെയെ പി എസ് ജി സ്വന്തമാക്കി. താരം ഇന്നലെ മെഡിക്കൽ പൂർത്തിയാക്കി പി എസ് ജിയിൽ കരാർ ഒപ്പുവെച്ചു. താരത്തെ സ്വന്തമാക്കാൻ ഉള്ള ന്യൂകാസിൽ ശ്രമങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെ ആണ് പി എസ് ജി എകിറ്റികെയെ സ്വന്തമാക്കുന്നത്. 30 മില്യൺ യൂറോയോളം താരത്തിനായി പി എസ് ജി റൈയിംസിന് നൽകും.

യുവ സ്‌ട്രൈക്കർ ഫ്രഞ്ച് ക്ലബായ റെയിംസിൽ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടാൻ 19കാരന് ആയിരുന്നു. ന്യൂകാസിൽ വാഗ്ദാനം ചെയ്തിരുന്നതിനേക്കാൾ ചെറിയ തുകയ്ക്കാണ് ഇപ്പോൾ റെയിംസ് താരത്തെ പി എസ് ജിക്ക് നൽകിയിരിക്കുന്നത്‌. എകിറ്റികെയെ ലോണിൽ അയക്കില്ല എന്നും പി എസ് ജി ഫസ്റ്റ് ടീമിൽ തന്നെ നിലനിർത്തും എന്നും അറിയിച്ചു.