ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അവസാന മത്സരത്തിൽ റഷ്യ – ക്രോയേഷ്യ മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്. തുടക്കം മുതൽ പന്തടക്കത്തിൽ പുലർത്തിയ ആധിപത്യം ക്രോയേഷ്യക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പുലർത്താനാവാതെ വന്നതോടെയാണ് റഷ്യ ലീഡ് നേടിയത്.
31 ആം മിനുട്ടിൽ റഷ്യയുടെ ഈ ലോകകപ്പിലെ താരം ചെറിശേവ് മനിഹാരമായ ഫിനിഷിലൂടെ റഷ്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. 39 ആം മിനുട്ടിൽ പക്ഷെ ക്രോയേഷ്യ സമനില കണ്ടെത്തി. മൻസൂഖിച്ചിന്റെ പാസ്സ് ഹെഡറിലൂടെ ഗോളാക്കി ക്രമാറിച് അവരെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. പിന്നീടുള്ള സമയം പക്ഷെ ഇരു ടീമുകൾക്കും കാര്യമായ അവസരം ലഭിച്ചില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
