ഹോക്കി പ്രൊ ലീഗ്, ഇന്ത്യയ്ക്ക് ഇന്ന് എതിരാളികള്‍ ചൈന

Sports Correspondent

FIH ഹോക്കി പ്രൊ ലീഗില്‍ വനിതകളുടെ മത്സരത്തിൽ ആദ്യ മത്സരത്തിന് ഇന്ന് ഇന്ത്യ ഇറങ്ങും. ലോക റാങ്കിംഗിൽ 10ാം സ്ഥാനത്തുള്ള ചൈനയാണ് ഇന്ന് ഇന്ത്യയുടെ എതിരാളികള്‍. മത്സരം ഇന്ത്യന്‍ സമയം വൈകുന്നേരം 4.30യ്ക്ക് ആരംഭിയ്ക്കും. ഹോക്കി ആരാധകര്‍ക്ക് മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് 2 ൽ കാണാം.

ഇന്ത്യക്ക് റാങ്കിംഗിൽ 9ാം സ്ഥാനമാണുള്ളത്. മസ്കറ്റിലാണ് മത്സരം നടക്കുക. നാളെയാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാം മത്സരം.