അനസിനു ഹിമയ്ക്കും വെള്ളി മെഡല്‍

Sports Correspondent

വനിത പുരുഷ 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടി ഹിമ ദാസും മുഹമ്മദ് അനസും. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ അനസ് 45.69 സെക്കന്‍ഡുകള്‍ക്ക് റേസ് അവസാനിപ്പിച്ച് വെള്ളി മെഡല്‍ നേടുകയായിരുന്നു. സഹ താരം രാജീവ് അരോകിയ 45.84 സെക്കന്‍ഡില്‍ നാലാമനായി ഫിനിഷ് ചെയ്തു.

വനിത വിഭാഗത്തില്‍ 50.79 സെക്കന്‍ഡുകള്‍ക്കാണ് 18 വയസ്സുകാരി ഇന്ത്യയുടെ ഭാവി താരം ഹിമ ദാസ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.