മിലാന്റെ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയിൻ ഇറ്റലിയോട് വിട പറഞ്ഞു. പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിൽ മെഡിക്കലിനായി താരം ലണ്ടനിൽ എത്തി. യുവന്റസിന്റെ താരമായ ഹിഗ്വെയിൻ ലോണിലായിരിക്കും ഈ സീസണിന്റെ അവസാനം വരെ ലണ്ടനിൽ തുടരുക.
പെർമനന്റ് ഡീലിനായുള്ള ക്ളോസും കരാറിൽ ഉണ്ടാകുമെന്നാണ് ഇറ്റലിയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ യുവന്റസ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഹിഗ്വെയിൻ മിലാനിൽ ലോണിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ഇറ്റലിയിൽ ഏറ്റവുമധികം ഗോളടിച്ച താരങ്ങളിൽ ഒരാളായിരുന്നു ഹിഗ്വെയിൻ.
യുവന്റ്സിൽ നിന്നും ഈ സീസണിൽ മിലാനിൽ എത്തിയ 31 കാരൻ തുടർച്ചയ അഞ്ച് മത്സരങ്ങളിൽ ആറു ഗോളുകൾ അടിച്ചിരുന്നു. നാപോളിയിൽ നിലവിലെ ചെൽസി കോച്ചായ മൗറിസിയോ സാരിക്ക് കീഴിൽ ഹിഗ്വെയിൻ കരിയർ ബെസ്റ്റ് പ്രകടനമാണ് പുറത്തെടുത്തിരുന്നത്.