ഇന്നലെ ഗൂഡല്ലൂർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഗ്യാലറിയിൽ ഇരുന്നവർക്ക് ഒക്കെ അത്ഭുതമായി. കളത്തിൽ ഉള്ള രണ്ടു ടീമുകളും കളിക്കുന്നത് ഹെൽമറ്റ് അണിഞ്ഞു കൊണ്ട്. കളിക്കാർ മാത്രമല്ല ഒപ്പം റഫറിമാരും ഹെൽമറ്റിൽ. കാണികളുടെ ആക്രമണം പേടിച്ച് ഒന്നുമല്ല ഈ തീരുമാനം. ഗൂഡല്ലൂരിൽ വർധിച്ചു വരുന്ന ഇരുചക്രവാഹനാപകടങ്ങൾക്ക് എതിരായ ബോധവൽക്കരണം ആയിരുന്നു ഇത്.
എല്ലാവരും ഹെൽമെറ്റ് ധരിച്ച് മാത്രമെ ഇരുചക്രവാഹനങ്ങൾ ഓടിക്കാവു എന്നൊരു സന്ദേശം നൽകാനാണ് ഗൂഡല്ലൂരിൽ കളിക്കാരും കമ്മിറ്റിക്കാരും ശ്രമിച്ചത്. ആദ്യ ഇതെന്താണ് മനസ്സിലാവാത്ത കാണികൾ കൂവി എങ്കിലും എന്താണ് കാര്യം എന്ന് അറിഞ്ഞപ്പോൾ കൂവൽ കയ്യടി ആയി മാറി. കളിക്കിടെ 5 മിനുട്ട് മാത്രം ആണ് ഹെൽമറ്റ് ധരിച്ച് ടീമുകൾ കളിച്ചത്. ഇന്നലെ ടൗണ്ട് ടീം അരീക്കോടും ഹിറ്റാച്ചി തൃക്കരിപ്പൂരും ആയിരുന്നു പ്രാദേശിക ടീമുകൾക്കായി ഗൂഡല്ലൂരിൽ ഇറങ്ങിയത്. ടൗൺ ടീം അരീക്കോട് ഇറങ്ങിയ കൊലപ്പള്ളി കിങ്സ് ആണ് ഇന്നലെ ഗൂഡല്ലൂരിൽ കിരീടം നേടുകയും ചെയ്തു.
ബോധവൽക്കരണത്തിനായി ഹെൽമെറ്റ് വെച്ചൊരു ഫുട്ബോൾ കളി. ഇന്നലെ ഗൂഡല്ലൂരിൽ pic.twitter.com/5w3BqG15ku
— Fanport.in (@FanportOfficial) March 24, 2019