“ലിവർപൂൾ പ്രീമിയർ ലീഗ് ഉയർത്തിയാൽ ഈ ലോകത്ത് ഏറ്റവും സന്തോഷം തനിക്കാകും” – ജെറാർഡ്

- Advertisement -

ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം ഉയർത്തിയാൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുക താൻ ആയിരിക്കുമെന്ന് ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാഡ്. പ്രീമിയർ ലീഗിൽ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ കിരീടത്തിനായി വൻ പോരാട്ടമാണ് നടക്കുന്നത്. രണ്ട് പോയന്റുകളുടെ വ്യത്യാസനേ ഇരുടീമുകളും തമ്മിൽ ഇപ്പോൾ ഉള്ളൂ.

തനിക്ക് ലിവർപൂളിന്റെ കിരീട പോരിൽ സമ്മർദ്ദം ഉണ്ട് എന്ന് ജെറാർഡ് പറഞ്ഞു. ഒരോ മത്സരവും കാണുന്നത് വലിയ സമ്മർദ്ദത്തോടെ ആണെന്നും ജെറാർഡ് പറഞ്ഞു. ഇതിനു മുമ്പ് ലിവർപൂൾ കിരീടത്തോട് അടുത്തപ്പോൾ ഒരു ജെറാർഡ് അബദ്ധം ആയിരുന്നു കിരീടം നഷ്ടപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടം നേടുമെന്ന് തനിക്ക് ഉറപ്പ് ഉണ്ടെന്നും ജെറാർഡ് പറഞ്ഞ്. ലിവർപൂൾ ഇതിഹാസങ്ങളും എ സി മിലാൻ ഇതിഹാസങ്ങളും തമ്മിലുള്ള മത്സരത്തിനു ശേഷമാണ് ജെറാർഡ് ലിവർപൂളിന്റെ കിരീട പോരാട്ടത്തെ കുറിച്ച് സംസാരിച്ചത്.

Advertisement