ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും പാക്കിസ്ഥാന്‍ പരമ്പരയ്ക്കില്ല

പാക്കിസ്ഥാനെതിരെ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ പേസ് ബൗളര്‍മാരായ ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും കളിക്കില്ലെന്നറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും ഇരു താരങ്ങളും ഭേദമായില്ലെന്നതിനാലാണ് ഈ തീരുമാനം. പുറത്തിനേറ്റ പരിക്കിനു ഇരു താരങ്ങളും റിഹാബ് നടപടികള്‍ തുടരുകയാണ്. ഒക്ടോബറിലാണ് പരമ്പര ആരംഭിക്കുന്നത്.

ഇരു താരങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ബൗളിംഗ് ആരംഭിച്ചിട്ടില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയത്. ഒക്ടോബര്‍ ആവുമ്പോളും താരങ്ങള്‍ ഇരുവരും പൂര്‍ണ്ണമായി മത്സര സജ്ജമാകില്ലെന്ന് ടീം ഫിസിയോ വ്യക്തമാക്കി. അതേ സമയം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. താരം പൂര്‍ണ്ണമായ പരിശീലനങ്ങളിലു ഏര്‍പ്പെടുകയും ബൗളിംഗ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version