മുൻ ആഴ്സണൽ റൈറ്റ് ബാക്ക് എം എൽ എസിൽ

മുൻ ആഴ്സണൽ റൈറ്റ് ബാക്ക് ബകാറി സാഗ്നിയ ഇനി അമേരിക്കയിൽ ഫുട്ബോൾ കളിക്കും. മേജർ ലീഗ് സോക്കർ ക്ലബായ ഇമ്പാക്ട് ആണ് ഫ്രഞ്ച് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്‌. ഈ എം എൽ എസ് സീസൺ കഴിയുന്നതു വരെയാണ് സാഗ്നിയയുടെ ക്ലബുമായുള്ള കരാർ. 35കാരനായ താരം മുമ്പ് ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്.

ആഴ്സണലിൽ ഏഴു വർഷത്തോളം കളിച്ച താരം 213 മത്സരങ്ങളിൽ ആഴ്സണൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 2014ൽ ആഴ്സണൽ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയ സാഗ്നിയക്ക് പക്ഷെ സിറ്റിയിൽ അധികം തിളങ്ങാൻ കഴിഞ്ഞില്ല. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബായ ബെനെവെന്റോയ്ക്കായാണ് കളിച്ചത്. ഫ്രാൻസിനായി 60ൽ അധികം മത്സരങ്ങളും സാഗ്നിയ കളിച്ചിട്ടുണ്ട്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version