ശ്രീലങ്കൻ വനിത ടീമിന്റെ കോച്ചായി ഹഷൻ തിലകരത്നേ

Sports Correspondent

ശ്രീലങ്കൻ വനിത ടീമിന്റെ കോച്ചായി ഹഷൻ തിലകരത്നേ ചുമതലയേല്‍ക്കും. ഇന്ന് ശ്രീലങ്കൻ ബോര്‍ഡാണ് മുന്‍ ലോകകപ്പ് ജേതാവ് കൂടിയായ താരത്തിനെ ദേശീയ വനിത ടീമിന്റെ മുഖ്യ കോച്ചായി നിയമിക്കുന്നതായി അറിയിച്ചത്. ജൂൺ 1 മുതൽ ആണ് നിയമനം പ്രാബല്യത്തിൽ വരികയെന്നും ബോര്‍ഡ് അറിയിച്ചു. തിലകരത്നേ ഇതിന് മുമ്പ് അണ്ടര്‍ 19 ടീമിന്റെ മുഖ്യ കോച്ചായും ശ്രീലങ്കയുടെ എമേര്‍ജിംഗ് ടീമിന്റെ ബാറ്റിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലങ്ക പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന പതിപ്പിൽ താരം കാൻഡി ടസ്കേഴ്സിന്റെ മുഖ്യ കോച്ചായിരുന്നു. ശ്രീലങ്ക ക്രിക്കറ്റിലെ ഹൈ പെര്‍ഫോമന്‍സ് സെന്റിലെ പുനഃസംഘടനയുടെ ഭാഗമായാണ് തിലകരത്നേയ്ക്ക് ഈ ചുമതല ലഭിയ്ക്കുന്നത്.