സോൺ സ്പർസിൽ തുടർന്നേക്കും, പുതിയ പരിശീലകനെ തീരുമാനിച്ചാൽ കരാർ ഒപ്പുവെക്കും

20201024 135010

സ്പർസിന്റെ ഏഷ്യൻ സൂപ്പർ താരം സോൺ ഹ്യുങ് മിൻ സ്പർസിൽ പുതിയ കരാർ ഉടൻ ഒപ്പുവെക്കും. ഇതിനായി ക്ലബും സോണിന്റെ പുതിയ ഏജന്റും തമ്മിൽ ചർച്ചകൾ അവസാന ഘട്ടത്തിൽ ആണ്. സ്പർസ് പുതിയ പരിശീലകനെ അന്വേഷിക്കുകയാണ്. സ്പർസ് പുതിയ പരിശീലകനെ നിർണയിച്ചതിനു പിന്നാലെ സോൺ കരാർ ഒപ്പുവെക്കും. ഇന്റർ മിലാൻ പരിശീലകൻ കോണ്ടെ സ്പർസിൽ എത്തും എന്നാണ് വാർത്തകൾ.

സ്പർസ് ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു താരങ്ങളിൽ ഒന്നാണ് സോൺ. ഹാരി കെയ്ൻ ക്ലബ് വിടും എന്ന് സൂചന ഉള്ളതിനാൽ സോണിനെ പെട്ടെന്ന് തന്നെ കരാർ ഒപ്പുവെപ്പിക്കാൻ ആണ് ക്ലബ് ശ്രമിക്കുന്നത്. സ്പർസിൽ ഇപ്പോൾ സോണിന് 2023വരെ കരാർ ഉണ്ട്. എന്നാൽ ആ കരാർ പുതുക്കി 2026വരെ സോണിനെ നിലനിർത്തുന്ന കരാർ നൽകാൻ ആണ് ക്ലബ് ആലോചിക്കുന്നത്. 2015 മുതൽ സ്പർസിനൊപ്പം ഉള്ള താരമാണ് സോൺ.

Previous articleചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് പിന്നാലെ ടൂഹലിന് ചെൽസിയിൽ പുതിയ കരാർ
Next articleശ്രീലങ്കൻ വനിത ടീമിന്റെ കോച്ചായി ഹഷൻ തിലകരത്നേ